Sunday, August 23, 2020

ചിലർ  അങ്ങനെയാണ് കിട്ടാൻ അർഹത ഇല്ലാത്തവർക്കും നിറയെ സ്നേഹം  കൊടുത്ത് ഒടുവിൽ ഒറ്റയ്ക്കാകും അവർ .. ആരാണെന്നല്ലേ? മനസ്സുനിറയെ സ്നേഹം ഒളിപ്പിച്ചു നിങ്ങൾ  ഉണ്ടോ , ഉറങ്ങിയോ ഉണർന്നോ എന്നറിയാൻ വെമ്പൽ കൊണ്ട് രാത്രി പകലാക്കി ജീവിക്കാൻ മറന്നു ജീവിക്കുന്നവർ..പലപ്പോഴും മറന്നുപോയി പറയാൻ എന്ന നിങ്ങളുടെ വാക്ക് കേട്ട്പോലും സമാധാനിക്കാൻ ശ്രമിക്കുന്നവർ.. നിങ്ങൾ ശല്യമെന്നു പറഞ്ഞു അസഹ്യത കാണിക്കുമ്പോഴും നിങ്ങൾക്കായി പ്രാർത്ഥിക്കുന്നവർ..ഒരിക്കലും തുറക്കാത്ത വാതിലുകൾക്ക്‌ മുന്നിൽ പോലും കാവൽ ആയി നിൽക്കുന്നവർ.. അതെ !അങ്ങനെ തന്നെയാണ് ചിലർ !

No comments:

Post a Comment