Sunday, August 16, 2020

ചിലപ്പോൾ  മരണം കൊണ്ടുപോയ  ഏറ്റവും പ്രിയപ്പെട്ട  ഒരാളുടെ ഒരുപാട്  സാമ്യതകൾ നിന്നിൽ  കണ്ടുപോയതുകൊണ്ട്കൂടിയാകാം, നിന്നെയെങ്കിലും  കൈയ്യെത്തിപിടിക്കാൻ ശ്രമിച്ചത്.. ശരിയാണ്, ആരെയും നമുക്കറിയാൻ കഴിയില്ല.. മാസങ്ങളുടെയും ദിവസങ്ങളുടെയും കണക്കുകൾ ബോധിപ്പിക്കേണ്ടിവരുന്ന  അവസ്ഥ ഒരിക്കൽ  വന്നാൽ അതിനർത്ഥം കാണാനാകാത്ത അകലങ്ങിലേയ്ക് തെന്നിമാറിയ ഒന്നിനെ കണ്ടു എന്ന് സ്വയം പറഞ്ഞാശ്വസിക്കുന്ന വിഡ്‌ഢി ആയിപോലും മാറാൻ മനുഷ്യർ കൊതിച്ചുപോകുന്നു  എന്നാണ്..വിശ്വാസങ്ങൾ തെറ്റുന്നത് ഒരു പുതുമ അല്ലാത്തിടത്തോളം,  ചില നിമിഷങ്ങൾ ഞാനും കടമെടുക്കുന്നു.. ഒന്ന് ചിരിച്ചെന്നു വരുത്താൻ  സ്വയം..തളർന്നോ എന്ന്  ചോദിച്ചാൽ ഒരുപാടു വളർന്നു ഭ്രാന്ത് എന്ന് വേണമെങ്കിൽ പറയാം..ഒന്നിനും വേണ്ടാത്ത.. ആർക്കും വേണ്ടാത്ത ചിന്തകൾക്ക് വേണ്ടി സ്വയം ഉരുകാൻ ഞാനും എന്റെ ഏകാന്തതയും.. അന്നും ഇന്നും എന്നും..

No comments:

Post a Comment