Thursday, August 13, 2020

എനിക്ക്  ഒളിക്കാനൊരിടമുണ്ടായാൽ മാത്രം പോരാ.. നിന്നിലേക്കുള്ള ഓരോ വഴികളും അടയണം.. ഞാൻ കണ്ടുപിടിക്കുന്നതെല്ലാം.. എത്ര ശ്രമിച്ചാലും എനിക്കെത്താൻ പറ്റാത്ത  ഉയരത്തിൽ  നീ  നിൽക്കണം.. ഓരോ നിമിഷവും ഈ ഉള്ളിലെ പിടച്ചിൽ എനിക്ക്  സഹിക്കാവുന്നതിലേറെ ആണ്‌.അറിയാതിരുന്നാൽ ഉള്ളിൽ  സ്നേഹവും വിരഹവും നിറഞ്ഞാലും കരഞ്ഞെങ്കിലും തീർക്കാം, എവിടെയോ  സമാധാനത്തോടെ  കഴയുന്നെന്നു സ്വപ്നം കാണാം..  അറിയുന്നതാണ് കുഴയ്ക്കുന്നത്.. അറിയില്ലെന്ന് നടിക്കാൻ  എളുപ്പമുള്ളവർ ചുറ്റും നിന്നാലും.. നിന്റെ  ഒരു വാക്കിൽ എങ്ങനെയാണു ഇന്നും എന്റെ ഹൃദയമുടക്കികിടക്കുന്നത്.. ശാപം  ഇതാണ് -സ്നേഹം കൊടുത്ത് ഇരന്നുവാങ്ങുന്ന  വേദന !

No comments:

Post a Comment