Tuesday, September 8, 2020
നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതെന്തോ കൈവിട്ടുപോകും എന്നതാണ് ഭയത്തിന്റെ ആഴം കൂട്ടുന്നത്.. എനിക്കത് അച്ഛനായിരുന്നു.. ഇപ്പൊ അത് നീയും.. ഒളിച്ചിരുന്നപ്പോഴൊക്കെ അറിഞ്ഞില്ല കേട്ടില്ല എന്ന് നടിക്കാം.. നീ കൂടുതൽ വെളിച്ചത്തിലേയ്ക് നടന്നകലുമ്പോൾ ഞാൻ കൂടുതൽ ഇരുട്ടിലേയ്ക് താഴ്ന്നു പോകുന്നത് അതുകൊണ്ടാണ്..ഒരിക്കലും എനിക്ക് താണ്ടാനാവാത്തത്ര വെളിച്ചം നിന്റെ ചുറ്റുമുണ്ടെന്നിരിക്കെ, ഞാൻ ഇവിടെ ഈ ഇരുട്ടിൽ അലിഞ്ഞില്ലാതെ അയാലും നീ അറിയേണ്ട കാര്യമില്ലല്ലോ.. നിനക്ക് തരാനാവാത്തതും എനിക്ക് കിട്ടാനാവാത്തതും ഒന്നു തന്നെയാകുമ്പോൾ !
Subscribe to:
Post Comments (Atom)
No comments:
Post a Comment