Saturday, December 18, 2010

oru vaardhakyathinte gadgadam




ഇന്ന് ഞാന്‍ തട്ടിന്മുകളില്‍ പൊടിപിടിച്ചുകിടന്ന പഴയ ആല്‍ബം  കൈയ്യില്‍ എടുത്തു..എന്‍റെ ചുക്കി ചുളിഞ്ഞ  കൈകള്‍ക്കുള്ളില്‍..അതി ന്‍റെ  ഭാരം പതിന്മടങ്ങ്‌ വര്‍ധിച്ച പോലെ എനിക്ക് തോന്നി ..മങ്ങല്‍ ഏറ്റു തുടങ്ങിയ  എന്‍റെ കണ്ണുകളില്‍ പക്ഷെ ചെറുപ്പത്തി ന്‍റെ    ആവേശം ആയിരുന്നു..വീണ്ടും സ്മരണകള്‍ അതി ന്‍റെ തോണിയില്‍ ഏറി വന്നു തുടങ്ങി..ആല്‍ബത്തി ന്‍റെ  താളുകള്‍  മറിക്കുമ്പോള്‍ എന്‍റെ കരങ്ങള്‍ അനു സ്യൂതം വിറ കൊണ്ടിരുന്നു..ഒരു പിടി അവലോസ് പൊടിക്ക് വേണ്ടി ഒരു കുടം വെള്ളം കുടിച്ചു വറ്റിച്ച  കുട്ടിക്കാലം ഞാന്‍ ഓര്‍ത്തു..പാടത്തും വരമ്പിലും ഓടിനടന്നു..അരിപ്പൂക്കളും തുംബപൂക്കളും ശേഖരിച്ച ഓണക്കാലവും..കണ്ണനെ കണികണ്ട് ഒറ്റനാണയം കൈനീട്ടമായിക്കിട്ടിയ വിഷു കാലത്തേ പറ്റിയും കൂട്ടുകാര്‍ ഒന്നിച് അടുത്ത പറമ്പുകളിലെ  മാവില്‍ കല്ലെറിഞ്ഞു കട്ടിയ മാങ്ങകള്‍ തിന്നതും..മഴ നനഞ്ഞതും ഒരേ മഷിത്തണ്ടുകള്‍    കൊണ്ട്  സ്ലെ റ്റു മായ്ച്ചതും ഒളിച്ചുകളിച്ചതും എല്ലാം  ഓര്‍ത്തുപോയി..എല്ലാം ഇന്നലെ കഴിഞ്ഞപോലെ..നരപിടിച്ച കാലത്തിന്‍റെ  ബാക്കി പത്രം  മാത്രം ആണ് ഞാന്‍ ഇന്ന് എന്ന് അറിയായ്ക അല്ല, പക്ഷെ സ്വന്തം  ആകുക..ഇന്നേയ്ക്ക് നോക്കുമ്പോ ആ നിമിഷങ്ങള്‍ ആകും..ജീവിതത്തി ന്‍റെ കയ്പ് അറിയാത്ത നിഷ്കളങ്കം ആയ ആ കുട്ടിക്കാലം..ഓര്‍മകളെ ഞാന്‍ നിന്നെ മാറോട്‌ ചേര്‍ക്കട്ടെ ഈ ഒരു നിമിഷം !!

No comments:

Post a Comment