Wednesday, December 8, 2010
a hook of past !!!!
ഭൂതകാലത്തിന്‍റെ കൊളുത്ത്
ഇന്ന് നിന്നെ കുറിച്ച് അവള്‍ ആലോചിച്ചു..പഞ്ഞികൂട്ടങ്ങള്‍ പോലെ ആകാശത്തില്‍ സഞ്ജ രിക്കുന്ന ഈ വെന്‍ മേഘ കട്ടകള്‍ നിന്നെ അവളില്‍ നിന്ന് മറയ്ക്കുന്നതുപോലെ അവള്‍ ക്ക് തോന്നി..നേരം സന്ധ്യയോടു അടുകുന്നു..ആകാശത്തിന്റെ സിന്ദൂരരേഖ ചുവന്നു തുടുത്തിരിക്കുന്നു..നിഴലുകള്‍ ആ നാണത്തെ മറയ്കുന്നു..പിന്നെ മൂടുപടം അണിഞ്ഞ രാത്രി വീണ്ടും..ആകാശത്തില്‍ ഇപ്പോള്‍ ഇരുട്ടില്‍ മിന്നമിന്നികളെ വെല്ലുന്ന അവളുടെ പ്രിയ നക്ഷത്രങ്ങള്‍..വീണ്ടും ..ഇപ്പൊ അതില്‍ ഒന്നില്‍ നീ..ഒരിക്കല്‍ ഈ നക്ഷത്ര ങ്ങളില്‍ നിന്‍റെ ചിരി അവള്‍ കാണാന്‍ കൊതിച്ചിരുന്നു ..നിന്‍റെ കൈകള്‍കുള്ളില്‍ വിശ്രമിക്കാന്‍ ആഗ്രഹിച്ചിരുന്നു..ഒരുനിമിഷം എങ്കിലും നീ അവളുടെ എന്ന് കരുതാന്‍ ആഗ്രഹിച്ചിരുന്നു..പക്ഷെ നീ ഒരിക്കലും അവളുടെ ആയില്ല..ആരുടേയും ..ആയില്ല..അവള്‍ കൂടെ ഉണ്ടായപ്പോഴും..അകന്നപോഴും ഒരിക്കലും..നിന്‍റെ കണ്ണുകള്‍ തേടിയത് എന്തിനെ ആയിരുന്നു .അറിയില്ല പക്ഷെ...ആ കണ്ണുകളുടെ ആഴങ്ങളില്‍ ഒരു കോണില്‍ പോലും അവള്‍ ഉണ്ടായിരുന്നില്ല..അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയതും നിന്‍റെ കാല്‍കീഴില്‍..അവളുടെ ഹൃദയം ചിന്നഭിന്നമായി ചിതറി രക്ത കറ പുരണ്ടതും നീ അറിഞ്ഞില്ല....എന്നിട്ടും നിന്നെ വെറുക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല...നിറം നഷ്ടപെട്ടത് എന്തിനായിരുന്നു..നിങ്ങളുടെ ജീവിതത്തില്‍..നിന്‍റെ കണ്ണുകള്‍ ക്കോ അതോ അവളുടെ സ്നേഹത്തിനോ?വിലയില്ലതയിപ്പോയത് എന്തിനായിരുന്നു ..അവളുടെ കാത്തിരിപ്പിനോ അതോ നിന്‍റെ പൊള്ളയായ വാക്കുകള്‍ക്കോ ?കൈ വിട്ടുപോകും എന്നുകരുതി വാരികൂട്ടാന്‍ നോക്കിയപ്പോഴൊക്കെ പൂഴി മണ്ണ് വഴുതിപോകും പോലെ നീ..അവസാനം ഭയന്നതുപോലെ അവള്‍ മാത്രം അവശേഷിക്കുന്നു..ജയം തോല്‍വി...ആര്‍ക്ക് അറിയുന്നുണ്ടോ നീ ..നിങ്ങള്‍ തോറ്റു..ജീവിതത്തില്‍...!!ഒരിക്കലും എഴുന്നെല്‍ക്കനാവത്ത വിധം!!
Subscribe to:
Post Comments (Atom)

No comments:
Post a Comment