വൈകുന്നേരങ്ങളിലെ നേരം പോക്കിന് ഓരോ ചങ്ങാതി കൂട്ടങ്ങള്‍ക്കും ഒരു സ്ഥിരം സ്ഥ ലം ഉണ്ടാകും..ആല്‍തറ ,പാടവരംബ്,കലുങ്ങ് അങ്ങനെ അങ്ങനെ ..ഈ നാട്ടില്‍ സ്ഥിരം ആയി അവര്‍ കൂടുക ഒരു കിണറിന്‍ കരയില്‍ ആണ്..വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞും..ചില്ലറ കുരുത കേടുകള്‍ ഒപ്പിച്ചും ഗ്രാമത്തിന്റെ ചെറിയ തലമുറ അങ്ങനെ കൂടും..രാത്രിവരെ..പാരമ്പര്യം ആയി കൈമാറി വന്നപോലെ..ഒരു കിണര്‍ ഇവിടെ..നാള്‍തോറും അതിനെ മാറ്റ് കൂടി വരുകയാണ്.. ഇന്നത് ഓറഞ്ഞു കളറില്‍ എവിടെനിന്നും എടുത്തു കാണാന്‍ പാകത്തില്‍ ശ്രദ്ധേയ നായി നില്കുന്നു.. പോകുന്ന ആളുകളെയും പെണ്‍കുട്ടികളെയും കമെന്‍റ് അടിക്കാനും......പലരും ആദ്യത്തെ പുകയെടുക്കുന്നത് ഇവിടെ നിന്നാണ്...രണ്ടു എണ്ണം പിടിപ്പിചിരിക്കുമ്പോ ബന്ധുക്കള്‍ ആരെങ്കിലും വന്നാലോ..കണ്ണടച്ച് ഒറ്റ ചാട്ടം കിണറ്റിലേയ്ക്ക്..ഹ!!വല്ലവനും കിറുങ്ങി വീണാല്‍ അതിനെയും താങ്ങണം..മാത്രമോ പാവം അപ്പുപ്പന്‍ കിണര്‍ എന്തൊക്കെ കേള്‍ക്കണം..ഒരുപാട് ബെറ്റ് കള്‍ക്കും..തമാശകള്‍ക്കും.സന്തോഷപ്രകടനങ്ങല്കും ....പോലെ തന്നെ.. ഒരുകുന്നു പ്രേമ പരാജയങ്ങള്‍ക്കും മൂകസാക്ഷിയായി ഒരു കിണര്‍.. .കാലം എത്ര മാറിയാലും ഈ കിണറ്റിന്‍ കരയിലെ സൌഹൃദങ്ങള്‍ ഇന്നും... പഴയവര്‍ പോലും വന്നും പോയും തളിര്‍ത്തു കൊണ്ടിരിക്കുന്നു..ഉണ്ടോ നിങ്ങളുടെ നാട്ടിലും ഇതുപോലൊന്ന്.... നനുനനുത്ത സൌഹൃദങ്ങളുടെ കൂട്ടായ്മ....?


No comments:
Post a Comment