Thursday, October 1, 2020

ആരും കാണാത്തത്ര ദൂരത്തിൽ നീ പറക്കണം.. ആർക്കും എത്തിപെടാനാവാത്തത്ര അകലെ നീ എത്തണം..മറ്റുള്ളവരുടെ  കയ്യിൽ നിന്റെ  സന്തോഷത്തിന്റെ താക്കോൽ കൊടുത്തേൽപിക്കുംമുൻപേ  നിന്നെ രക്ഷിക്കാൻ നിനക്കെ കഴിയൂ എന്ന ബോധം മനസ്സിൽ എന്നും കുറിച്ചിടണം..ആർക്കും യഥേഷ്ടം തുറക്കാനും അടയ്ക്കാനും ഉള്ളപുസ്തകമായി നിന്റെ ജീവിതം മാറരുത്..നിനക്ക് വേണ്ടി സമയം കണ്ടെത്തുന്നവർക്ക് വേണ്ടി നീയും സമയം കണ്ടെത്തുക..കാണാനാവാത്തത് കാണാൻ വാശിപിടിക്കാതിരിക്കുക.. കാരണം, നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ  വളരെമുന്നേ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്  എന്ന് നീ അറിയുക..   എന്നും അവസാനം നീ സ്നേഹിക്കുന്നവരെക്കാൾ നിന്നെ സ്നേഹിക്കുന്നവരാകും കൂടെ ഉണ്ടാകുക എന്ന് അടിവരയിട്ടുറപ്പിക്കുക !

No comments:

Post a Comment