Saturday, October 3, 2020
"മനസ്സിനെ തൊട്ടുതീണ്ടാത്ത വാക്കുകളിൽനിന്നും ആലിംഗനങ്ങളിൽനിന്നും ഒളിച്ചോടാണമോ അതോ അതെങ്കിലും ജീവിതത്തിൽ അവശേഷിക്കുന്നുണ്ടെന്നു കരുതി ആശ്വാസിക്കണമോ? "പലപ്പോഴും അവളുടെ കണ്ണുകൾ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു.. ഒറ്റപ്പെടലിന്റെ വേദന അറിയുന്നത്കൊണ്ട് പുറത്തുവരാതെ ചിന്നിചിതറിയൊരുത്തരം എന്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നതേയുള്ളു, പുറത്തവരാനാവാതെ.. !
Thursday, October 1, 2020
ഒരിക്കൽ നാം ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു.. ഒരുമിച്ച് നമ്മൾ ഒരുപാട് സ്വപ്‌നങ്ങൾ നേടിയെടുത്തു.. ആ സ്വപ്നങ്ങൾ മാത്രമായിരുന്നു എന്റെ സ്വന്തം എന്നറിയാൻ ഏറെ വൈകിപോയിരുന്നു ഞാൻ .. ഇന്നു ആ സ്വപ്നങ്ങളുടെ ചിതയിൽ ഞാൻ തന്നെ എരിഞ്ഞില്ലാതെയാകുമ്പോൾ എവിടെനിന്നൊക്കെയോ ഓർമയുടെ ശകലങ്ങൾ പോലെ അവ ഓരോന്നും എന്നെ നോക്കി പുഞ്ചിരിതൂകും പോലെ..!
നീ കാണാനാഗ്രഹിക്കാത്ത.. നീ അറിയാനാഗ്രഹിക്കാത്ത.. ഒരു എന്നെ ഞാൻ എന്നും എന്നിൽ ഒളിപ്പിച്ചുവച്ചിരുന്നു.. ആ എന്നിലെ ഇരുട്ടുമൂടിയ അകത്തളിൽ താളം തെറ്റിയ മനസിന്റെ വികലമായ ശബ്ദങ്ങൾ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു..എന്റെ നേർത്ത പുഞ്ചിരിയുടെ മൂടുപടത്തിൽ അന്നും ഇന്നും ആ "ഞാൻ" ഒളിഞ്ഞുതന്നെയിരിക്കുന്നു.. !
ആരും കാണാത്തത്ര ദൂരത്തിൽ നീ പറക്കണം.. ആർക്കും എത്തിപെടാനാവാത്തത്ര അകലെ നീ എത്തണം..മറ്റുള്ളവരുടെ കയ്യിൽ നിന്റെ സന്തോഷത്തിന്റെ താക്കോൽ കൊടുത്തേൽപിക്കുംമുൻപേ നിന്നെ രക്ഷിക്കാൻ നിനക്കെ കഴിയൂ എന്ന ബോധം മനസ്സിൽ എന്നും കുറിച്ചിടണം..ആർക്കും യഥേഷ്ടം തുറക്കാനും അടയ്ക്കാനും ഉള്ളപുസ്തകമായി നിന്റെ ജീവിതം മാറരുത്..നിനക്ക് വേണ്ടി സമയം കണ്ടെത്തുന്നവർക്ക് വേണ്ടി നീയും സമയം കണ്ടെത്തുക..കാണാനാവാത്തത് കാണാൻ വാശിപിടിക്കാതിരിക്കുക.. കാരണം, നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വളരെമുന്നേ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് നീ അറിയുക.. എന്നും അവസാനം നീ സ്നേഹിക്കുന്നവരെക്കാൾ നിന്നെ സ്നേഹിക്കുന്നവരാകും കൂടെ ഉണ്ടാകുക എന്ന് അടിവരയിട്ടുറപ്പിക്കുക !
Subscribe to:
Comments (Atom)