Thursday, July 30, 2020
ഒരു നിമിഷം ശ്വാസം പോലെ വലിച്ചടുപ്പിക്കാനും മറുനിമിഷം തള്ളിയകറ്റാനും നിന്നെ എനിക്ക് പറ്റുന്നത് ചിലപ്പോൾ ഈ മധുരവും കയ്പ്പും ഇടകലർന്ന നമ്മുടെ തന്നെ സ്വഭാവം ആവാം.. പക്ഷെ പേടിപ്പെടുത്തുന്ന ഒറ്റപെടലിനേക്കാൾ സ്വയം തീരുമാനിച്ചുറപ്പിച്ച വിധിയെ സ്വീകരിക്കാൻ ആണ് എനിക്കിഷ്ടം.. അതിനു നിന്റെ കൂടി കുറച്ചു വെറുപ്പിന്റെ മേമ്പൊടി ചേർന്നപ്പോൾ എന്റെ തന്നെ കാലങ്ങളായുള്ള ശ്രമങ്ങൾ വിജയിച്ചു.. പലപ്പോഴും തോന്നിയിട്ടുണ്ട് ഇത്ര കിരാതമായ കൊലപാതകം വേണ്ടിയിരുന്നില്ല പരസ്പരം എന്ന്.. പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും തോൽക്കാതെ ഇപ്പോഴും നിർത്തുന്നത് അത് തന്നെയാണ്. ചെളിപുരണ്ട ദേഹങ്ങളേക്കാൾ കറ തീണ്ടാത്ത മനസ്സിൽ വിശ്വസിച്ചിടത്തോളം എന്നും പോലെ നീ എന്റെ കൂടെ ഉണ്ട്.. തിരിച്ചു പ്രതീക്ഷിക്കാൻ ഞാൻ നീ അല്ലല്ലോ.. എവിടെ ആയിരുന്നാലും നിന്റെ കണ്ണിലെ കുസൃതിയും ചുണ്ടിലെ പുഞ്ചിരിയും എന്നും നിലനിർത്തുന്നവരുടെ കൂടെ ആയിരിക്കട്ടെ നീ.. കാരണം അങ്ങനെ പറയാൻ എനിക്ക് ആരും ഇല്ലെന്നു നീ മനഃപൂർവം മറന്ന സത്യമാണ്.. എല്ലാവരും ഒരിക്കൽ ഒറ്റയ്ക്കു ആവും.. ഞാൻ സ്വയം ആയിത്തീരുന്നു.. ഇനിയും ഒരു വേദനയ്ക്ക് തലകുനിക്കാൻ നില്കാതെ..
Subscribe to:
Post Comments (Atom)
No comments:
Post a Comment