Thursday, July 30, 2020
എന്നെ ഉണർത്തുന്ന കാറ്റിന് ഒരിക്കൽ നിന്റെ ഗന്ധം ആയിരുന്നു .എന്നെ തഴുകുന്ന സംഗീതത്തിൽ നിന്നെ ഞാൻ അറിഞ്ഞിരുന്നു ..ഒരു വിളിപ്പാടകലെ നിന്റെ സാമീപ്പ്യം എനിക്ക് അറിയിക്കാനാവാത്ത നിർവൃതി തന്നിരുന്നു.. ആ സ്നേഹം എന്നും നമ്മുടെ കൈകളിൽ സുരക്ഷിതമാണെന്നു ഞാൻ വെറുതെ വ്യാമോഹിച്ചിരുന്നു..കണക്കുകൾ തെറ്റിയിട്ടും നമ്മൾ അന്യരായിട്ടും ഇന്നും എന്റെ സ്വപ്നങ്ങൾ നിന്നെ വലം വയ്ക്കുന്നു, ഞാൻപോലും അറിയാതെ ..ഒരുപക്ഷെ നീ എന്റെ ജീവിതം തന്നെ ആയിരുന്നു എനിക്ക്.. പക്ഷെ തിരിഞ്ഞുനോക്കാൻ ആവില്ലല്ലോ ഇനിയും.. തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ആരെങ്കിലും നില്കുന്നെങ്കിൽ സഹിക്കാൻ ആവുമോ നമുക്ക്.. ഒരുപാട് സ്‌നേഹിക്കുമ്പോൾ കൂടെ നില്കുന്നത് വേദന ആയിമാറും.. പറയാതെ അറിയാതെ എരിഞ്ഞടങ്ങാൻ കഴിയട്ടെ നിന്നിൽ ഉറങ്ങുന്ന എന്റെ ജന്മത്തിനും..
Subscribe to:
Post Comments (Atom)
No comments:
Post a Comment