Thursday, June 9, 2011



(let her soul rest in peace..find the salavtion..)
                                                     
                                         അമ്മാമ്മ കുഞ്ഞമ്മ        

                                                                                                                                                  07/06/2011
                                                                                                                                                   10:25am     
                      (DONT ASK RELATION..SHE IS BEYOND ALL..)
                 ഇതാ ഈ നിമിഷം ഞാന്‍ ഓര്‍ക്കേണ്ടത് എന്താണ് ?ഈ മതില്‍ക്കെട്ടിനു വെളിയില്‍ ഒരു ചിത ഒരുങ്ങുകയാണ് ആ വീടിനുമുന്നില്‍ പന്തല്‍ ഉയരുന്നു..അടക്കിപ്പിടിച്ച തേങ്ങലുകള്‍,നിര്‍വികാരം ആയ മനസ്സുകള്‍ -ആത്മാവുവിട്ട ഒരു ശരീരത്തിന് ചുറ്റും ..പക്ഷെ ആ ശരീരം എന്‍റെ അമ്മാമ്മ യുടെതാണ് ..എന്‍റെ പാപ്പന്‍റെ  അര്‍ദ്ധ ശരീരം..
                   അവരെ ഞാന്‍ അങ്ങനെ ആണോ  വിശേഷി പ്പിക്കേണ്ടത് ?
അല്ല എന്റെ മനസ്സിനറിയാം ..ഇന്ന് ഞാന്‍ എത്ര തന്നെ മാറിയാലും..അമ്മാമ്മയോടൊപ്പം ഞാന്‍ ചിലവിട്ട നിമിഷങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വിട്ടു പിരിയുമോ?..ഓര്‍മ്മകള്‍..അതെ അവതന്നെയാണ് ജീവിതത്തിന്റെ മാധുര്യവും കയ്പ്പും..
പലപ്പോഴും പലര്ക്കും നഷ്ടപെട്ടുപോകുന്ന..ഒരുകുട്ടിക്കാലം എനിക്ക് സമ്മാനിച്ച എന്‍റെ പപ്പനും അമ്മാമ്മയും ..എന്‍റെ വീടുമായി ഒതുങ്ങിയിരുന്നെങ്കില്‍ എനിക്ക് അന്യമാവുംയിരുന്ന കുട്ടിക്കാലം..
ഇന്ന് കഥകളില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരു  കാലം..
എന്‍റെ 21 വയസ്സുവരെ എന്‍റെ അമ്മയുടെതിനെക്കാള്‍ എന്നെ ദിവസവും അറിഞ്ഞ മണം അവരുടെതാണ് ..കാച്ചെണ്ണ ഇട്ട മുടിയുടെ മണം..പാപ്പന്‍റെ കഥ കളും അമ്മാമയുടെ കട്ടന്‍ ചായയും കടിയും വയര്‍ നിറച്ച സായാഹ്നങ്ങള്‍ ..മക്കളുടെ  കളിയാക്കലുകളിലും പാപ്പന്‍റെ കുറ്റ പ്പെടുതലുകളിലും തളരാത്ത ഒരു സാന്നിധ്യം..നിര്‍വികാരതയുടെ മുഖംമൂടി അണിഞ്ഞു  വീടുജോലികളില്‍ മുഴുകി അങ്ങനെ അങ്ങനെ ..
                             ഭൂത കാലത്തില്‍ മിഴിവാര്‍ന്നു നില്‍കുന്ന ഒരു രൂപം..ആ സാരിത്തുമ്പില്‍ തൂങ്ങി..ഒരു ദിവസം പോലും മുടങ്ങാതെ ഏറെ വൈകിയാല്‍ പോലും എനിക്കുള്ള ചായ കപ്പില്‍ മാറ്റിവയ്ച്ചു ഉള്ളതില്‍ ഒരു വിഹിതം കടി അതെന്തായാലും എനിക്കായി മാറ്റിവച്ചിരുന്നു അവര്‍..    പുളിമരചോട്ടില്‍ നിന്ന് പുളി പെറുക്കിയതും, കിണറ്റില്‍ നിന്ന് കപ്പിയിട്ടു വെള്ളം കോരി കുടം നിറച്ചു കൊടുത്തതും .. അടുക്കളയില്‍ നിന്ന് വിറകു വച്ച് കത്തിക്കുന്ന അടുപ്പില്‍ അരികെ നിന്ന് പുക ഊതി കൊടുത്തതും......അമ്മാമ്മയുടെ കുപ്പിയില്‍ നിന്ന് ചൊറുക്ക  എടുത്തു കുടിച്ചു ചുണ്ടിന്‍റെകളര്‍  വെളുത്തു വരുമ്പോ ഉറക്കെ ചിരിക്കുന്ന എന്നെ കുസൃതിയോടെ വഴകുപരഞ്ഞിരുന്ന അമ്മാമ്മ.. . ...ഒരു പക്ഷെ വേറെ ആര് ആയിരുന്നാലും എനിക്ക് ഇത്ര സ്വാതന്ത്ര്യം ആ വീട്ടില്‍ ഉണ്ടാകുമായിരുന്നില്ല..എന്‍റെ  പാപ്പന്‍റെ വളര്ത്‌മോളായി എന്നെ മാറ്റിയത് എന്‍റെ അമ്മാമ്മതന്നെ ആയിരുന്നു..അമ്മാമ്മ യുടെ കൂടെ അസ്ഥിത്തറയില്‍  വിളക്കുവയ്ക്കാന്‍ പോയിരുന്ന സന്ധ്യകള്‍ ..എന്നും  വളര്‍ത്തു മൃഗങ്ങളെ ദേഷ്യത്തോടെ കണ്ടിരുന്ന ഞാന്‍ അമ്മാമ്മയുടെ നന്ദിനിയും കണ്ണനും ആയി എത്ര ഇഴുകിയിരുന്നു  ..കണ്ണനെ കുറ്റിയോട്   ചേര്‍ത്ത് കെട്ടാന്‍  ആദ്യം പഠിപ്പിച്ചത് അമ്മാമ്മയായിരുന്നു..മണിക്കൂറുകളോളം ഞാന്‍ അവന്‍റെ ഒപ്പം കളിച്ചു നടന്നിരുന്നു..എന്നും എന്‍റെ വിഷുവും ഓണവും തുടങ്ങുന്നത് അവിടെ നിന്നായിരുന്നു..വീത് വച്ചശേഷം ആദ്യ ഉരുള പാപന്‍റെ കൈയ്യില്‍    നിന്നും എനിക്ക് .ഞാന്‍ എത്തിയില്ലെങ്കില്‍ അമ്മാമ്മയോ പപ്പനോ വരും കൂട്ടികൊണ്ട്  പോകാന്‍..പിന്നെയും മറക്കാനാവാത്ത ഓര്‍മ്മ പോലെ മാറോട്‌ ചേര്‍ക്കാന്‍ അടുക്കളയിലെ പഴയ ചെപ്പില്‍  എനിക്കായി മാറ്റിവച്ചിരിക്കുന്ന നാണയത്തുട്ടുകള്‍..എന്‍റെ എന്നെയ്കും പ്രിയപ്പെട്ട വിഷുകൈനീട്ടം..
                     ഉത്സവ പറമ്പില്‍ നാടകം കാണാന്‍ പോകുന്നത് അമ്മാമ്മയുടെ ഒപ്പം  ആണ്..പപ്പന്‍ വാങ്ങിച്ചു തരുന്ന കപ്പലണ്ടിയും ഇന്ജിമിട്ടായിയും നുണഞ്ഞു അമ്മാമ്മയുടെ ഒപ്പം തിരിച്ചു വന്നിരുന്ന എത്രയോ ദിവസങ്ങള്‍..ഞാന്‍ തട്ടിന്മുകലിനു താഴെ ഉള്ള..പഴമയുടെ മണം പേറുന്ന ആ മുറിയില്‍  അമ്മാമ്മയോട് ചേര്‍ന്ന് കിടന്നിട്ടുണ്ട്..എന്നും നല്ല ഒരു കേള്‍വിക്കാരിയായി..ചിറ്റമാരുടെയും അമ്മയുടെയും ഒക്കെ പ്രിയപ്പെട്ട കൂടുകാരിയായിരുന്നു അവര്‍.. പരദൂഷണം എന്നാ വാകുപോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഞാന്‍ കണ്ട ഒരേ ഒരു സ്ത്രീ..പിന്നെയും കണ്ണടച്ചാല്‍ ഓര്‍കുന്ന ഒരു കാര്യം..അമ്മാമ്മയുടെ അലമാരി..അത്  തുറന്നാല്‍ ക്യുടികുറ പൌഡര്‍ ന്‍റെയും  ചാന്ത്പൊട്ടിന്‍റെയും    ഇത്തിരി പഴകിയ മരത്തിന്റേയും  ഇഴുകിച്ചേര്‍ന്ന മണം ആണ്.. അമ്മമ്മയുടെ സാരിത്തുമ്പ് പിടിച്ചു തട്ടിമുകളില്‍ കയറി പഴയ..ഭരണിയില്‍ ഉണ്ടാകിസൂക്ഷിച്ചിരുന്ന കുടംപുളി എടുക്കുന്നതും..മാറാല പിടിച്ച അവിടെ കുറെ സമയം നില്‍കുന്നതും എത്ര ത്തോളം ഞാന്‍ ആസ്വദിച്ചിരുന്നു..കുട്ടിക്കാലം ..എന്‍റെ കുട്ടിക്കാലം..എത്ര മനോഹരം ആക്കിയിരുന്നു  അവര്‍..ഇന്ന് എല്ലാം എല്ലാം അന്യം ആകും പോലെ..
                       ഒരു പിടി ചാരമാകാന്‍ അവിടെ ഇപ്പൊ കാത്തുകിടക്കുന്ന ശരീരം എന്‍റെ അമ്മാമ്മയുടെതാണ്.. എന്ന് മുതലാണ്‌ ആ മുഖം എനിക്ക് അന്യമാവാന്‍ തുടങ്ങിയത്..2007 അത് മാറ്റങ്ങളുടെ വര്‍ഷം..അത് എന്‍റെ ജീവിതത്തില്‍ ആയാലും അമ്മമ്മയുടെ ആയാലും..തകര്‍ച്ച ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നാളുകള്‍..ഭയം ,ഏകാന്തത ..മാനസിക  വിഭ്രാന്തികള്‍ ..വളരെ അധികം ട്രീട്മെന്റുകള്‍ ..പലതരം വ്യാഖ്യാനങ്ങള്‍..ഒരുവില്‍ കണ്ടെത്തിയതോ.."ബ്രെസ്റ്റ് കാന്‍സര്‍ "..നടുക്കത്തിന്‍റെ നാളുകള്‍..ചികിത്സ -കീമോ തെറാപി ..മരുന്നുകള്‍ അമ്മാമ്മയെ മാറ്റുകയായിരുന്നു..തളര്തുകയായിരുന്നു  ..ഒരിക്കല്‍ ഹൃദ്യമായ സ്വാഗതം അരുളിയിരുന്ന കണ്ണുകളില്‍ പിന്നീട് കണ്ടത് അഞ്ജതയുടെ  കാര്‍മേഖങ്ങള്‍..വേര്‍തിരിച്ചറിയാന്‍ ആവാത്ത ഭാവങ്ങള്‍..  ഭയം എന്നാ ചെകുത്താന്‍ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ഭീകരത ഞാന്‍ അറിഞ്ഞു അവരിലൂടെ..ഒന്നും കാണാന്‍ കേള്‍ക്കാന്‍ ചെവികൊടുക്കാതെ ഞാന്‍ മാറിനിന്നു..ഒരു ഭീരുവിനെ പോലെ..എല്ലാവരും അടുത്ത് ചെല്ലുമ്പോഴും പോവാതെ മാറിനിന്നു..ആ കണ്ണുകളുമായി എന്‍റെ കണ്ണുകള്‍ ഇടയുമ്പോള്‍ എന്‍റെ ഹൃദയമിടിപ്പ്‌ കൂടുന്ന്നത് ഞാന്‍ അറിഞ്ഞു..ആ  കണ്ണുകള്‍ നിറയുന്നതും..നോട്ടത്തില്‍ നിറയുന്ന നിസ്സഹായതയും ഞാന്‍ അറിഞ്ഞു..എന്‍റെ പാപ്പന്‍..അമ്മമ്മയുടെ ചുറ്റും ഓരോ ആവശ്യത്തിനും..കണ്ണിനു കണ്ണായും കാതിനു കാതായും.. മനസ്സിന് മനസ്സായും കൈക്ക് കൈയ്യായ്യും കാലിനു കാലായും മാറുന്നത് ഞാന്‍ കണ്ടു..  ഇന്ന് എല്ലാറ്റിനും അന്ത്യം ആണ്..ആര്‍കും വേണ്ടാത്ത സഹതാപ വാക്കുകളില്‍ നിന്നും പ്രഹസനതിനു വേണ്ടിയുള്ള മുതല കണ്ണീരില്‍ നിന്നും അവരെ മോചിതയക്കിയിരിക്കുന്നു ..ദൈവം....കിട്ടാത്ത സ്നേഹം ഒരു വിങ്ങല്‍ ആണ്..പക്ഷെ കിട്ടിത്തുടങ്ങിയപ്പോള്‍ അത് തിരിച്ചു   പ്രകടിപ്പിക്കാന്‍ പോലും കഴിയാതിരുന്ന ആ ഇണക്കിളി ശരീരം എന്ന കൂട് വിട്ടു പോയ്ക്കഴിഞ്ഞിരിക്കുന്നു..ചിറകു തളര്‍ന്നു ഇരിക്കുന്ന ഒരു ഇണക്കിളിയായി എന്‍റെ പാപ്പന്‍.ആരും എഴുതിത്തീര്‍ക്കാന്‍ കൊതിക്കുന്ന നോവല്‍ ഒന്നും അല്ല ഇത്..പച്ചയായ ശരീരത്തില്‍ കുറച്ചു നിമിഷങ്ങള്‍ മുന്‍പ് വരെ ഉണ്ടായിരുന്ന എനിക്ക് പ്രിയപ്പെട്ട ഒരു ജീവന്‍റെ സ്മരണയില്‍..ഒരു നിമിഷം മാത്രം..ആ ശരീരത്തിന്‍റെ  ചൂടാറും മുന്‍പേ .....

No comments:

Post a Comment