Thursday, June 23, 2011

ഒരിക്കല്‍ ...





ഞാന്‍ കാത്തിരിക്കുകയാണ്‌ ഒരു സുപ്രഭാതത്തിനായി...അന്ന് ഈ നീല ആകാശം മനോഹരം ആയിരിക്കും..ഒരുപാട് കിളികളുടെ കളകൂജനങ്ങള്‍ എന്നെ നിദ്രയില്‍ നിന്ന് എഴുന്നേല്പിക്കും..എന്‍റെ ജനലിഴികളിലൂടെ കടന്നു വരുന്ന  സൂര്യ കിരണങ്ങള്‍  എന്നെ സ്പര്‍ശിക്കും..നേര്‍ത്ത തൂവലിനേക്കാള്‍ മനോഹരം ആയ സ്പര്‍ശം..ഇളം തെന്നല്‍ എന്നെ പ്രകൃതിയിലേയ്ക് ക്ഷണിക്കും..തെന്നല്‍ ,അവന്‍ തരുന്ന  ചിറകുകള്‍ എനിക്ക് ഈ നാലു ചുമരുകളിനിന്നു മോചനം തരും..മേഘങ്ങളിലൂടെ ഞാന്‍ പറക്കും.ഉയരങ്ങളിലേയ്ക്ക് ... പിന്നെ ഞാന്‍ താഴേയ്ക്ക് നോക്കും ..ചെറുതായ് കാണുന്ന കുന്നുകളും മലകളും പുഴകളും താണ്ടി ഞാന്‍..നിറഞ്ഞ മേഘ കൂട്ടങ്ങള്‍ക്കു  താഴെ നിറയെ  പുല്‍മേടുകള്‍ ഉള്ള..പൂന്തോട്ടങ്ങള്‍ക്ക് നടുവിലെ ആ കുന്നിന്ച്ചരിവില്‍ വന്നിറങ്ങും..മെല്ലെ ഇളം കാറ്റിന്‍റെ സുഗന്ധം നുകര്‍ന്ന് നടന്നു..ആ പാറയില്‍ വിശ്രമിക്കും..ചുറ്റും  ആരോരും ഇല്ലാത്ത എന്‍റെ മാത്രം സാമ്രാജ്യത്തെ ഞാന്‍ എന്‍റെ സാന്നിധ്യം കൊണ്ട് നിറയ്ക്കും ..പിന്നെ ഞാന്‍ പോട്ടികരയും....എന്‍റെ ദുഃഖങ്ങള്‍ ആ അരുവിയുടെ തടത്തില്‍ ഞാന്‍ ഉപേക്ഷിക്കും...ഞാന്‍ ആരും എത്തിനോക്കനില്ലാത്ത എന്‍റെ മാത്രം ആയ ഒരു അടഞ്ഞ താവളത്തില്‍ എത്തും..മെല്ലെ എന്‍റെ ചിറകുകള്‍ ഞാന്‍ അരിഞ്ഞ് വീഴ്ത്തും ..ആ ചോരത്തുള്ളികള്‍ എന്‍റെ വാസ സ്ഥലം പുണ്യം  ആക്കും..മെല്ലെ എനിക്കായ് ഞാന്‍ ഒരുക്കിയ കുഴിയില്‍  ഞാന്‍ എന്നെ നിറയ്ക്കും...സമാധാനം..ഞാന്‍ ഉറങ്ങും..എന്‍റെ കണ്ണുകളില്‍ നിന്‍റെ സ്വപ്നങ്ങള്‍ നിറയും..എന്നില്‍ മണ്ണ് വന്നു നിറയും..പിന്നെ എപ്പോഴോ..എന്‍റെ ഓരോ രോമകൂപങ്ങളില്‍ നിന്നും..ഒരായിരം ചെടികള്‍ വളരും..അവയില്‍ ഒരായിരം പൂക്കള്‍ നിറയും..അവയില്‍..ഒരായിരം ചിത്രസലഭങ്ങള്‍ തേന്‍ നുകരാന്‍ എത്തും..അവ എന്‍റെ ഓരോ അംശവും ഏന്തി ഈ പ്രപഞ്ചത്തില്‍ പറന്നു നടക്കും..അവയില്‍ ഒരു ചിത്ര ശലഭത്തില്‍  എന്‍റെ സ്വതന്ത്രം ആയ ആത്മാവ് ഉണ്ടായിരിക്കും..കടം കിട്ടിയ ഒരു ദിവസം ആയുസ്സുള്ള അവസാന ജന്മവുമായി ഞാന്‍ നിന്നെ തേടി വരും..നിന്‍റെ കൈകളില്‍ അഭയം തേടും ..നിന്‍റെ സാന്നിധ്യം അറിയും..പക്ഷെ..നീ എന്നെ തിരിച്ചറിയുമോ...?!!!! 

No comments:

Post a Comment