ഇനി നീ അറിയില്ല ഒന്നും....ഈ ഹൃദയം പൊട്ടി തകര്‍ന്നു..ആ ചോരപ്പാടുകളിലൂടെ നീ നടന്നാലും..ഞാന്‍ നിന്നെ..എന്‍റെ വാത്സല്യം കൊണ്ട് മൂടും..എന്‍റെ തകര്‍ച്ച എന്‍റെ മാത്രം ആകും..നീ ചിരിക്കുമ്പോള്‍..ചിരിക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു..നിന്‍റെ മനസ്സ് വേദനിക്കാതിരിക്കാന്‍..ഞാന്‍ ഈ മുള്‍കിരീടം സ്വയം എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചതാണ്....എന്‍റെ കാലിലെ മായാത്ത വ്രണങ്ങള്‍..നിനക്ക്..മൈലാഞ്ചി ചുവപ്പായി തോന്നിയിരിക്കണം..എന്‍റെ കണ്ണു നീര്‍ത്തുള്ളികള്‍ വീണുടഞ്ഞത് നിന്‍റെ വാതില്‍ പടിയിലായിരുന്നു..ഇനി നീ അറിയില്ല ഒന്നും..കാരണം ഞാന്‍ അറിയുന്നു..കടലിനും നിലാവിനും..പരസ്പരം നോക്കിനില്‍ക്കനല്ലാതെ ഒന്നുചേരാന്‍ ആവില്ലല്ലോ.....

No comments:
Post a Comment