നീ....
ആരും തിരിച്ചറിയാത്തവൾ....
നിശബ്ദയായ് കടമകൾ ചെയ്തവൾ....
ഞങ്ങൾക്കായ് രുചിയൊരുക്കിയവൾ....
കരുതലുകൾ കൊണ്ടു കാവലായവൾ......
ഞങ്ങളുടെ കുറുമ്പുകൾക്ക് കണ്ണടച്ചവൾ....
ഞങ്ങൾ .....
നിന്നെ തിരിച്ചറിയാത്തവർ......
നിൻറെ മാതൃത്വത്തെ മറന്നവർ......
നിൻറെ ഉടലിന്റെ വ്യഥ അറിയാത്തവർ.....
നിൻറെ കണ്ണിലെ നനവൊപ്പാത്തവർ......
നിൻറെ പുഞ്ചിരി കാണാത്തവർ....
നാം.....
അബലകളെന്നു മുദ്രകുത്തപെട്ടവർ....
ഇരകളാക്കപെടുന്നവർ.....
ജീവിതത്തോടു യുദ്ധം ചെയ്യുന്നവർ....
അണിയറയിൽ ഒതുക്കപെടുന്നവർ.....
സ്നേഹം കരുതി വയ്ക്കുന്നവർ......
നമ്മൾ....
'നീ' യും... 'ഞാനും'....'നമ്മൾ' ആകുമ്പോൾ.....
നമുക്കു ഒരു മുഖമാകുമ്പോൾ.....
തിരിച്ചറിവുകൾ വാക്കുകളാകുമ്പോൾ....
നീ വിളിക്കും 'അരെ.. ബത്മാഷ്........'

No comments:
Post a Comment