അതെ..ദിവസങ്ങൾ കടന്നു പോകുന്നു..മാറ്റങ്ങൾ ഉണ്ട്..ഒരുപാട്..പക്ഷേ..മാറ്റമില്ലാത്തത് നിനക്കാണ്..നീ എന്നിൽ വേദന നിറയ്ക്കുന്നില്ല..പണ്ടേപ്പോലെ നീ ദിവസങ്ങളും മണിക്കൂറുകളും.മിനിറ്റുകളും നിമിഷങ്ങളും എണ്ണി കാത്തിരുന്നു ഭ്രാന്ത് കേറുന്ന എൻ്റെ അവസ്ഥയെ തള്ളികളഞ്ഞു എന്ന് തോന്നുന്നില്ല..അത് കൊണ്ട് തന്നെ ഇപ്പൊ കാത്തിരിക്കാൻ നീ ഞാൻ തന്നെ ആകുമ്പോ..ഇപ്പൊ ഈ നിമിഷം ഞാൻ തൃപ്ത ആണ്..ഒന്നും ആഗ്രഹിക്കുന്നില്ല..എവിടെയായാലും.. ഏത് അവസ്ഥയിലും നീ സമാധാനത്തോടെ ഇരുന്നു കാണാൻ കൊതിച്ചു പോകുന്നു..
ഒരുപാട് നോവിച നീ എന്ന ഭ്രാന്തിൽ നിന്ന് നീ എന്ന എൻ്റെ ഹൃദയത്തിലേയ്ക്ക് എനിക് പണ്ടേ പോലെ തിരികെ വരാൻ ആവും എന്ന് കരുതിയില്ല..പക്ഷേ..ഇന്ന് അതും സംഭവിച്ചു കൊണ്ടിരുന്നു..എൻ്റെ മാലാഖമാർ എന്നെ ഒറ്റപ്പെടുത്തുന്നില്ല..മരണം വരെ നിന്നിൽന്നകന്ന് നീ അറിയാതെ എന്നും നിന്നോട് ചേർന്നു ഞാൻ ഉണ്ടാവട്ടെ..
No comments:
Post a Comment