Tuesday, April 29, 2025

  നിന്നെ അറിയാൻ..നിന്നിൽ നിന്നും അകന്നുനിന്നാൽപ്പോലും..നിൻ്റെ ആവശ്യം ഇല്ലാതെ ആയിരികുന്നു..നീ ഞാൻ തന്നെ ആകുമ്പോൾ എനിക്ക്!എനിക്ക് ഇനി പറഞ്ഞു മനസ്സിലാക്കാൻ ഇല്ല..അറിയിക്കാൻ ഇല്ല..നിർവചിക്കാൻ ഇല്ല..ഞാൻ കീഴടങ്ങിയിരുന്നു എന്നെന്നേയ്ക്കുമായി..നിൻ്റെ ഒരു പുഞ്ചിരിയിൽ ..നിൻ്റെ ഒരു ചേർത്ത് പിടിക്കലിൽ പറയാതെ അറിയാതെ തന്ന ഒരുപാട് ചക്കര ഉമ്മകളിൽ..നീ എനിക്കുഞ്ഞായിരുന്നോ അതോ അച്ഛനായിരുന്നോ..കളികൂട്ടുകാരനായിരുന്നോ കള്ളകണ്ണൻ ആയിരുന്നോ.. നിന്നോടുള്ള എൻ്റെ ഈ പ്രണയം എന്നെ നീയാം സാഗരത്തിൽ  ഒരിക്കലും കരകേറാനാവാത്ത നിൻ്റെ ആഴങ്ങളിൽ വീണു ് ് ഉടയാൻ പ്രേരിപ്പിക്കുന്നു പണ്ടും ഇന്നും..ഒരുപടിമേലെ..അന്തരം എന്തെന്നാൽ..ഇന്ന് എനിക് നിന്നെ അറിയാൻ നിന്നെ ശ്വസിക്കാൻ നിന്നിൽ അലിയാൻ നിൻ്റെ സാമീപ്യം വേണ്ട.. അത്രയ്ക് ഓരോ നിമിഷവും നീ എന്നിൽ നിറയുന്നു..സ്നേഹം..ഒരു വിങ്ങൽ ആയിരുന്നു..ഇന്ന് അത് സ്വാതന്ത്ര്യം ആയി മാറിയിരിക്കുന്നു..മാംസനിബദ്ധമല്ല രാഗ മെന്നപോൽ..പ്രണയത്തിൻ്റെ അവസാനം വിവാഹം അല്ല..മരണം വരെ പ്രണയിച്ചുകൊണ്ടേ ഇരികുക എന്നതാണ് എന്ന് ആരോ പറഞ്ഞത്നിജൻ ഓർക്കുന്നു

No comments:

Post a Comment