മരണത്തിന് എന്താ നിറം കറുപ്പണോ
അതോ മഴവില്ലിനെപോലെ ഏഴ് നിറങ്ങളുണ്ടോ?
മൃതിയുടെ മഞ്ഞ് പെയ്യും തണുപ്പാണോ അതോ അഗ്‌നിയെ വെല്ലും ചൂടോ..?
കടലിൻ്റെ ഇരമ്പലാണോ ഇന്നും ഉള്ളിൽ
അതോ തടാകത്തിൻ്റെ ശാന്തതയോ..?
ഭീതിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ വെട്ടയാടറുണ്ടോ അതോ
ആ നേർത്ത മഞ്ഞ് മേഘങ്ങൾ തന്ന മായാജാലത്തിൽ ഓർമകൾ ഒക്കെയും മാഞ്ഞുപോയോ..
എൻ്റെ ഈ വിളികൾ പോലും..നേർത്ത എങ്ങലുകൾ പോലും അറിയാൻ ..
കഴിയാത്തത്ര അകന്നോ അച്ഛാ..
ഒരുവിരൽത്തുമ്പിനറ്റം താങ്ങായി പരസ്പരം ഇല്ലാതെ ഞാൻ ..ഭ്രാന്ത് പിടിച്ച് അലയുകയാണ്..ആരോരും ഇല്ലാതെ..അറിയുന്നുണ്ടോ..കൂടെ കൂട്ടാതെ അച്ഛൻ കിളി ആദ്യം പോയി സ്വന്തം നിഴൽ പോലും,ഈ കുഞ്ഞിക്കിളിയുടെ ചിറകരിഞ്ഞു പോയതറിഞ്ഞോ..?
കാത്തിരികുകയാണ് നിമിഷങ്ങൾ എണ്ണി ..വീണ്ടും അച്ഛൻ്റെ മകളായി ജനിച്ച് മരിക്കാൻ ..പക്ഷെ അന്ന് ഒരുനിമിഷം മുന്നേ മരിക്കണം
.. അച്ഛനെക്കാൾ..ഈ വേദന..ഇനിയും വയ്യ..അച്ഛനും ഞാനില്ലാതെ വേണ്ട..
No comments:
Post a Comment