നിമിഷങ്ങൾ ...വർഷങ്ങൾ നൂറ്റാണ്ടുകൾ ..പിന്നിലേയ്ക്
ഒരു പ്രളയം കഴിഞ്ഞു .. ലോകം ഒറ്റപെട്ടപ്പോൾ ...
ദൈവം മനുഷ്യനെ സൃഷ്ടിച്ചു ..അവനു കൂട്ടായ് മൃഗങ്ങളെയും..അവനു ഭക്ഷിക്കാൻ ഫലങ്ങൾ നല്കാൻ മരങ്ങളും ചെടികളും ഉണ്ടാക്കി..അവന് കുടിക്കാൻ വെള്ളത്തിനു അരുവികളും പുഴകളും ഉണ്ടാക്കി ..ഉറങ്ങാൻ പുൽ ത്തകിടികളും രാത്രിയിൽ ഒളിക്കാൻ ഗുഹകളും കൊടുത്തു..പാട്ടുപാടി ഉണർത്താൻ കിളികളുടെ കളകൂജനങ്ങൾ മതിയായിരുന്നു..അവനു കൂട്ടായ് സ്ത്രീയെയും സന്തതി പരമ്പരകളെയും കൊടുത്തു..
ചോദിക്കാതെ വേണ്ടതെല്ലാം കിട്ടിയപ്പോൾ അവനു വീണ്ടും ആഗ്രഹങ്ങൾ കൂടി..ഉടുക്കാൻ വസ്ത്രങ്ങൾക് വേണ്ടി അവൻ ഇലകൾ പറിച്ചെടുത്തു..പകരം ദൈവം തണുപ്പ് കൂട്ടി .അവൻ മൃഗങ്ങളുടെ തൊലി ഉരിച്ചു വസ്ത്രം ആക്കി ..ഗുഹകൾ മടു ത്തപ്പോൾ ഫലം തന്ന മരങ്ങൾ വെട്ടി അവൻ വീടുണ്ടാക്കി.ഫലങ്ങൾ മടുത്തപ്പോൾ അവൻ കൃഷി ചെയ്‌തു പാചകം ചെയ്‌തുകഴിച്ചു .അവനു വേണ്ടതിൽ കൂടുതൽ ഉണ്ടാക്കി..കൂടുതൽ ഉള്ളത് അവൻ കൊള്ള പണത്തിനു മറി ച്ചു വിറ്റു .. അതിരുകൾ തിരിച്ചും മരങ്ങൾ മുറിച്ചും അവൻ മുന്നേറി.കാടുകൾ വെട്ടി തെളിച്ചുo മാളികകൾ പണിതും ദൈവത്തെ വെല്ലുവിളിച്ചും അവൻ മുന്നേറി.ദേഷ്യം വന്ന ദൈവം ഇടിവെട്ടും മഴയും ഉരുള്പൊട്ടലുകളും ഉണ്ടാക്കി .അവൻ പേടിച്ചില്ല.
അവൻ അവന്റേതായ ദൈവങ്ങളെ ഉണ്ടാക്കി മതങ്ങൾ ഉണ്ടാക്കി ദേവാലയങ്ങളും.. ഒന്നു മറ്റൊന്നിനു മെച്ചം എന്ന് പറഞ്ഞു മറ്റുള്ളവരെ തമ്മിലടിപ്പിച്ചു..പൊളിറ്റിക്കൽ പാര്ട്ടികൾ ..ഉണ്ടാക്കി.സവർണരും അവർണ്ണരും എന്ന് തിരിച്ചു.പാവങ്ങൾ പട്ടിണിയിലേയ്ക് കൂപ്പുകുത്തിയപ്പോൾ അവൻ മാളികയിൽ ഇരുന്നു വീഡിയോ ഗേമുകൾ കളിച്ചു അവനെ എതിർത്തവരെ കൊല്ലും കൊലയും ഗുണ്ടായിസവും കൊണ്ട് നേരിട്ടു.ടെക്നോളജി അവന്റെ കൈപിടിയിൽ ഒതുക്കി .സൗന്ദര്യം കൂട്ടാൻ സര്ജറികൾ ചെയ്തു..അവന്റെ ശത്രുക്കളെ നശിപ്പിക്കാൻ അണുബോംബ് വരെ നിർമിച്ചു ..കുട്ടികളും,വൃദ്ധന്മാരും സ്ത്രീ കളും പുരുഷന്മാരും അർദ്ധനാരികളും വരെ അവന്റെ കാമ ഭ്രാന്തിനിരയായി.കണ്ണുകെട്ടിയ നീതി ദേവത അവന്റെ പണത്തിനു മുന്നിൽ ഓഛാനിച്ചു നിന്നു ..വിവാഹങ്ങൾ കച്ചവട സ്ഥലങ്ങൾ ആക്കി..സ്ത്രീധനത്തിന്റെ പേരിൽ പലരും കശാപ്പു ചെയ്യപ്പെട്ടു.സ്നേഹം എന്ന വാക്കുപോലും അന്യമായി.പുരുഷനും സ്ട്രീയും അവരുടേതായ ജീവിതങ്ങളിൽ ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന സത്യം സൗകര്യപൂർവം മറന്ന് സ്ത്രീകളെ അടിമകളാക്കി അവൻ മുന്നോട്ട്...ഒന്നും ചെയ്യാനില്ലാതായപ്പോൾ അവൻ മൃഗങ്ങളുടെ പേരിൽ മനുഷ്യ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന അരും കൊലകൾ ചെയ്തു .മനുഷ്യൻ മതങ്ങളും പൊളിറ്റിക്കൽ പാർട്ടികളുടെയും പേരിൽ മറ്റുജനങ്ങളെ ഭിന്നിപ്പിച്ചു.പുഴ കളും പരിസരവും പ്ലാസ്റ്റിക്കും വെസ്റ്റ്സ്റ്റുകളും കോണ്ട് നിറച്ചു. അവന്റെ മൊബൈലിൽ സെൽഫികൾ നിറഞ്ഞു കൊണ്ടേ ഇരുന്നു ..അവനു വീണ്ടും വേണമായിരുന്നു ..സെൽഫി..
നീ പ്രളയം കണ്ടിട്ടുണ്ടോ?
മനുഷ്യനോട് ദൈവo ചോദിച്ചു ..അവൻ പറഞ്ഞു " പറഞ്ഞുവിടു എനിക്ക് സെൽഫി എടുക്കണം"..അവൻ സെൽഫികൾ എടുത്തുകൊണ്ട് ഇരുന്നു ..പ്രളയത്തിന് ശക്‌തികൂടി അവന്റെ ബാറ്ററി ചാർജ് തീർന്നു ..അവൻ ചുറ്റും നോക്കി ..അവന്റെ വീട് ..വീട്ടുകാർ..കൂട്ടുകാർ എല്ലാം ഒഴുകി പോയിരുന്നു..അവൻ ഒച്ചവെച്ചു ..ദൈവം എവിടെ..ദൈവത്തിന്റെ അടുത്തു അവന്റെ ശബ്ദം എത്തുന്നുണ്ടായില്ല..പ്രളയത്തിന്റെയും ഉരുൾ പൊട്ടലിന്റെയും ശബ്ദത്തിനു മീതെ അവന്റെ ശബ്ദം എത്തിയില്ല.അവൻ പേടിച്ചു നിലവിളിച്ചു .."എനിക്ക് ഇത് വേണ്ട നിർത്തു"..വെള്ളം ശക്തിയായി അവനെയും അതിലൊളിപ്പിച്ച കടന്നു പോയി..അവൻ നിറച്ച വേസ്റ്റുകൾ അവന്റെ വീടുകളിൽ കൂമ്പാരമായി നിറഞ്ഞു..അവയിൽ മുങ്ങിയ അവന്റെ ശരീരം പോലും കണ്ടെടുക്കാൻ പറ്റിയില്ല..അവന്റെ മൊബൈലിൽ എടുത്ത സെൽഫികൾ ലോകo കണ്ടില്ല.
ദൈവം അവന്റെ മൊബൈൽ കൈയ്യിൽ എടുത്തു .
തന്നോട് തന്നെ പറഞ്ഞു.."Its Selfie Time "
ലോകത്തിന്റെ സോഷ്യൽ മീഡിയയിൽ അന്ന് പുതിയ പോസ്റ്റ് വന്നു
ദൈവം yoyo സ്റ്റൈലിൽ ...
"Flood & myself !!!"-feeling Restored .
Game Over .

No comments:
Post a Comment