Thursday, May 11, 2023

നിനച്ചിരിക്കാത്ത നേരത്തുവന്നെൻ പ്രാണനിൽ അലിഞ്ഞൊരാ സ്വപ്നസായൂജ്യമേ,എൻ  ഹൃദയമിടിപ്പെന്നോ , ഹൃദയമെന്നുതന്നെയോ നിന്നെ ഞാൻ കരുതണം .. നീ അറിയാത്തൊരു നീ എന്നിൽ വസിപ്പൂ എൻ ജീവശ്വാസമായി അന്നും  ഇന്നും എന്നും .. നീ അറിയാതെ പോകിലും
ഞാൻ എഴുതിയ വാക്കുകളിൽ എല്ലാം നീ മറഞ്ഞു കിടന്നിരുന്നു അറിഞ്ഞോഅറിയാതെയോ.. വർഷങ്ങൾ ക്കുശേഷം എഴുതുമ്പോൾ കൈവിറയ്കുന്നു പക്ഷെ ഇന്നും നീ തന്നെ ഉള്ളിൽ  ചിറകടിക്കുന്നു..എന്റെ കണ്ണന്റെ ഓടക്കുഴലൂതുന്ന ഓർമ്മകൾ എന്നെ വലം ചുറ്റി മാടി വിളിക്കുംപോലെ..