"അന്ന് ഓര്‍മയുടെ താളുകളില്‍ മഞ്ഞുകൊണ്ടു മൂടപെടാന്‍ വിധിക്കപ്പെട്ട ഒരു രാത്രി.. ഇരുട്ടിന്‍റെ മറവില്‍ എവിടെയോ ഇരുന്നു ചിലയ്കുന്ന രാപക്ഷികള്‍..ഒരു ദീര്‍ഖ നിശ്വാസത്തിന്റെ ചൂട് അവന്‍റെ നെറ്റിയില്‍ അവളുടെ കണ്ണു നീര്‍ ത്തുള്ളിയുടെ അകമ്പടിയോടെ..അവളുടെ വിറയ്കുന്ന വിരലുകള്‍ അവന്‍റെ ചുരുണ്ട മുടിയിഴകള്‍ക്കുള്ളില്‍ ഒളിക്കാനുള്ള അവസാന ശ്രമം പോലെ ഉഴറുന്നു ..പക്ഷെ അവള്‍ അറിയുകയായിരുന്നു ..അത് വിഫലം ആയ ഒരുശ്രമം മാത്രം എന്ന് ..അന്ന് അവസാനം ആയി പൊട്ടിത്തകരുന്ന ഒരു ഹൃദയത്തിന്‍റെ മര്‍മരം ഒന്നും അറിയാന്‍ ശ്രമിക്കാതെ ഉറങ്ങുന്ന ആ തണുത്ത സാന്നിധ്യതോട് അവള്‍ അവസാനം ആയി ചേര്‍ത്ത് വച്ചു..ഒരു കുഞ്ഞിനെ എന്നപോലെ മനസ്സിനോട് ചേര്‍ത്തുപിടിച്ചു...പലപ്പോഴും വെറുപ്പ് നിറഞ്ഞ ഒരു നോട്ടത്തിലോ വാക്ക്കുകളിലോ നിറഞ്ഞു നിന്ന ആ സാന്നിധ്യം നോക്കി നില്‍കെ അന്യമായി പോകുന്നത് അവള്‍ അറിഞ്ഞു ..മനസ്സിന്‍റെ വള്ളിക്കുടിലിലെയ്ക് നിസ്സങ്കോചം കടന്നുവന്നിരുന്ന കാറ്റിന്‍റെ വീര്‍പുമുട്ടല്‍ അവള്‍ അറിഞ്ഞു ..ഭയം..ഒരു സായാഹ്നം ജീവിതത്തെ ഹൃദയമിടിപ്പിനെ പോലും മാറ്റി മറിക്കുന്നത് ഇങ്ങനെ ആണെന്ന് അവന്‍ അറിയുന്ന നിമിഷത്തെ അവള്‍ ഭയന്നു..സ്വന്തം ആക്കാന്‍ ശ്രമിച്ചിട്ടും പൂഴിമണല്‍ ഉതിരും പോലെ കൈയ്യില്‍ നിന്ന് വഴുതി വീണ ജീവിതം..ഒരു ജന്മത്തിന് നിമിഷങ്ങള്‍ വിലയിട്ട ദിവസം..ശൂന്യം ആയ ഒരു പ്രഭാതത്തെ എങ്ങനെ അതിജീവിക്കും എന്ന വിഭ്രാന്തിയില്‍..അവനെ ചേര്‍ത്ത് പിടിച്ച അവള്‍ തേങ്ങുമ്പോള്‍ ..അവന്‍ ഉറങ്ങുകയായിരുന്നു..ഒന്നും അറിയാതെ.. അറിയാന്‍ ശ്രമിക്കാതെ.."
ഓര്‍മ്മകള്‍ നീരാളികളെ പോലെ ..ചിന്നിച്ചിതറിയ വളപോട്ടുകള്‍ പോലെ..തുളഞ്ഞു കയറുന്ന കുപ്പിചില്ലുകളെ അനുസ്മരിപ്പിച്ചു .. തീഷ്ണം ആയ വികാര വിചാരങ്ങളാല്‍ വലയം ചെയ്യപെട്ട്..ശ്വാസം പോലും നിലയ്കപെട്ട അവസ്ഥയില്‍ പിടഞ്ഞു തീരാന്‍ വിധിക്കപ്പെട്ടവയായ് മാറാം..ഒരിക്കലും മോചനം ഇല്ല്ലാത്ത കല്ലറകള്‍കുള്ളില്‍ ഞെരിഞ്ഞു തീരാം..
